Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 20:21 IST
Share News :
മസ്‌കറ്റ്: കാബൂറ പ്രവാസി കൂട്ടായ്മയും ഗ്ലോബൽ മണി എക്സ്ചേഞ്ച് കാബൂറയും സംയുക്തമായി കാബൂറ ഗ്രീൻ റിസോർട്ടിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷപരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ശ്രദ്ധേയമായി.
സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച് കുട്ടികൾ അവതരിപ്പിച്ച ഫാൻസി ഡ്രസ് മത്സരം പരിപാടിയുടെ പ്രധാന ആകർഷണമായി. വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
രണ്ട് വിഭാഗങ്ങളിലായി 37 കുട്ടികൾ പങ്കെടുത്ത കളറിംഗ് മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ ഷെസ സൈഡ്, അഭിനന്ദ രാജീവ്, അവന്തിക സനിൽ, റയാൻ റിട്ടി എന്നിവർ സമ്മാനാർഹരായി.
കൺവീനർ രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസർ ആർ. മധുസൂധനൻ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പ്രസിഡന്റ് വിഷ്ണു സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി സനിൽ സ്വാഗതവും ട്രഷറർ സന്തോഷ് ആശംസകളും നേർന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ബികിൽ, പ്രവീൺ, ലിജു, അനിൽ, സുനിൽ, രഞ്ജിത്ത്, ഷൈൻ, ജെറി, ഡിക്സൻ, ടിറ്റോ, രതീഷ് (ഗ്ലോബൽ മണി എക്സ്ചേഞ്ച്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം പ്രവാസി സമൂഹത്തിൽ ദേശസ്നേഹവും ഐക്യവും വളർത്തുന്ന വേദിയായി.
Follow us on :
Tags:
More in Related News
Please select your location.