Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 18:34 IST
Share News :
മസ്‌കറ്റ്: സമസ്‌ത ഇസ്ലാമിക് സെൻ്റർ ഇബ്ര സെൻട്രൽ കമ്മിറ്റി രൂപികരിച്ചു. ഇബ്ര ഹോളി ഖുർആൻ മദ്റസയിൽ ചേർന്ന യോഗത്തിൽ സ്വദർ മുഅല്ലിം ഷംസുദ്ദീൻ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഷർഖിയ മേഖല എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി മുസ്തഫ നിസാമി ഉദ്ഘാടനം ചെയ്തു. എസ്.ഐസി ഷർഖിയ്യ മേഖല പ്രസിഡൻ്റ് ഇമ്പിച്ചി അലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.ഐസി ഷർഖിയ്യ മേഖല ജനറൽ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതം പറഞ്ഞു. റിട്ടേണിങ് ഓഫീസർ എസ്.കെ.എസ്.എസ്.എഫ് മസ്‌കറ്റ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സുബൈർ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി മുഹിയുദ്ദീൻ മുസ്‌ലിയാർ സൂർ, മഹ്‌മൂദ് ഹാജി ഇബ്ര (രക്ഷാധികാരികൾ), നൗഷിർ സാഹിബ് ഇബ്ര ((ചെയർമാൻ), ഷഫീഖ് ബിദ്‌യ, ഷബീർ ഇബ്ര (വൈസ് ചെയർമാൻ), ഇമ്പിച്ചി അലി മുസ്ലിയാർ (പ്രസിഡന്റ്), റഷീദ് ഹാജി സമദ് ഷാൻ, അബ്‌ദു റാസിഖ് യമാനി ബുആലി, ബദറുദ്ധീൻ ഹാജി ഇബ്ര, റിയാസ് ബിദിയ, സത്താർ ബുആലി (വൈസ് പ്രസിഡന്റ്മാർ) ശിഹാബ് വാളക്കുളം (ജനറൽ സെക്രട്ടറി), നൗസീബ് ഇബ്ര, സിദ്ദീഖ് ഹംസ സിനാവ്, ഫൈസൽ ഫൈസി സൂർ, ആരിഫ് ഇബ്ര, നാസർ ബിദിയ, റിയാസ് വർക്കല സൂർ (ജോ: സെക്രട്ടറിമാർ) ഷംസുദ്ദീൻ സാഹിബ് ബിദിയ (ട്രഷറർ), മുസ്തഫ നിസാമി സിനാവ് (വർക്കിംഗ് പ്രസിഡന്റ്), ഷംസുദ്ദീൻ ബാഖവി ഇബ്ര (വർക്കിംഗ് സെക്രട്ടറി) ആബിദ് മുസ്ലിയാർ സൂർ (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഇമ്പിച്ചി അലി മുസ്ലിയാർ, ഷംസുദ്ധീൻ ബാഖവി, ശിഹാബ് സൂർ എന്നിവർ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.