Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 01:30 IST
Share News :
മസ്‌കറ്റ്: ഇറാനിലെ ഇസ്രായേൽ അതിക്രമങ്ങളെ അപലപിക്കുന്നതിനായി ജിസിസി മന്ത്രിതല കൗൺസിലിൻ്റെ അസാധാരണ യോഗം ചേർന്നു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുമെന്ന് യോഗത്തിൽ ഒമാൻ വ്യക്തമാക്കി. കുവൈറ്റിൻ്റെ അധ്യക്ഷതയിൽ നടന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 48-ാമത് അസാധാരണ സെഷനിൽ ഒമാൻ വിദേശകാര്യ മന്ത്രി സൈദ് ബദർ അൽ ബുസൈദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്.
ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ജിസിസി നേതാക്കൾ സംയുക്ത പ്രസ്‌താവന പുറത്തിറക്കി.
അടിയന്തിരമായി സംഘർഷം കുറയ്ക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലപാടുകൾ യോജിപ്പിക്കുക, ഇസ്രയേൽ ആക്രമണങ്ങൾ ഉടനടി തടയുന്നതിനുള്ള രാഷ്ട്രീയവും നിയമപരവുമായ സമ്മർദ്ദം വർധിപ്പിക്കുക, മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ സൈനിക നീക്കത്തിൻന്റെ അപകടം ഒഴിവാക്കുന്നതിനും സമഗ്രമായ ചർച്ചകളിലേക്ക് നീങ്ങുക എന്നിവയായിരുന്നു യോഗം പ്രധാനമായും ചർച്ച ചെയ്‌തത്. ഇതിനിടെ ഇറാൻ യു.എസ് ആണവ ചർച്ചക്ക് ഒമാൻ വഹിച്ച നിർണ്ണായക പങ്കിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പ്രശംസ ഏറ്റുവാങ്ങി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.