Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ ഒ സി കേരള ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷവും ക്ലാപ്സ് 2026 മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

17 Aug 2026 13:54 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാപ്സ് 2026 മെറിറ്റ് അവാർഡ് ഈവെനിംഗ് വിവിധ പരിപാടികളോടെ നടന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സലാല മ്യൂസിക് ഹാളിൽ നടന്ന ചടങ്ങിൽ പഠനരംഗത്ത് മികച്ച വിജയം നേടിയ ഇന്ത്യൻ സ്കൂൾ സലാലയിലെ വിദ്യാർത്ഥികളെയും ഐ.ഒ.സി. കുടുംബത്തിലെ മിടുക്കരായ കുട്ടികളെയും ആദരിച്ചു.

പഠനത്തിൽ മികവ് തെളിയിച്ച കുട്ടികളെ അംഗീകരിക്കുകയും അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ക്ലാപ്സ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണത്തോടെ ആരംഭിച്ച ചടങ്ങിൽ ഐ ഒ സി കുടുംബങ്ങൾ പങ്കെടുത്തു.

ഐ.ഒ.സി. ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ കെ.എസ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോക്ടർ സനാധനൻ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ദീപക് പട്ടാങ്കർ അവാർഡുകൾ വിതരണം ചെയ്തു.

വൈസ് പ്രിൻസിപ്പൽ മാരായ ശ്രീ മമ്മിക്കുട്ടി ശ്രീമതി അംബിക എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

സലാലയിലെ ഔദ്യോഗിക സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ദീപക് പട്ടാങ്കറിന് ഐ ഒ സി യുടെ യാത്രയയപ്പ് നൽകി.

സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം കുട്ടികളുടെ പഠനമികവിനെ ആദരിച്ച ക്ലാപ്സ് 2026, ഐ.ഒ.സി. കുടുംബങ്ങളുടെ കൂട്ടായ്മയും പുതു തലമുറയുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവും വിളിച്ചോതുന്ന വേദിയായി.

ജനറൽ സെക്രട്ടറി ശ്യാം മോഹൻ നന്ദി പ്രകാശിപ്പിച്ച പരിപാടിക്ക് ഐ ഒ സി ഭാരവാഹികളായ, സജീവ് ജോസഫ്, സുഹാന മുസ്തഫ , ഗോപകുമാർ, സുഹൈൽ ഫവാദ് , ഡിമ്പിൾ പി മാത്യു, നിയാസ്, രജിഷ ബാബു, സിജി ലിൻസെൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News