Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 21:39 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളുടെ കോൺസുലാർ, പാസ്പോർട്ട്, വിസ, വെൽഫെയർ സേവനങ്ങൾക്കായി ഒരുക്കുന്ന ഓപ്പൺ ഹൗസ് ഇത്തവണ ഹൈബ്രിഡ് മോഡിൽ നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഈ മാസം 18 ന് നടക്കുന്ന ഓപ്പൺ ഹൗസിൽ മസ്‌കറ്റ് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തിയും, ഡിജിറ്റൽ വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുക്കാനാകും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ ഒമാനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് പങ്കെടുക്കും.
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിഷി ബെഹൽ, കോൺസുലാർ എഫ്.എസ് ഹേമന്ദ് ശെർസാത്ത് എന്നിവർ സന്നിഹിതരാകുമെന്നും മസ്‌കറ്റ് ഇന്ത്യൻ എംബസി പ്രസ്‌താവനയിൽ അറിയിച്ചു.
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.