Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഇബ്ര ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

23 Mar 2025 12:50 IST

ENLIGHT MEDIA OMAN

Share News :

ഇബ്ര: റമദാൻ മാസത്തിന്റെ നന്മയും വിശുദ്ധിയും പങ്കുവെച്ച് ഇൻകാസ് ഇബ്ര ശനിയാഴ്ച വൈകിട്ട് ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.

ഇബ്ര അലായ അൽ യസീദി ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഇബ്രയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ ഉൾപ്പടെ സമൂഹത്തിന്റെ നാനാ മേഖലയിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. 

ജാതി മത രാഷ്ട്രീയ ഭേതങ്ങൾ മാറ്റി വെച്ച് മനുഷ്യർ തമ്മിലുള്ള സ്നേഹവും സഹോദര്യവും ഊട്ടി ഉറപ്പിക്കലാണ് ഇത്തരം സംഗമങ്ങളുടെ ഉദ്ദേശമെന്ന് സംഘടകർ പറഞ്ഞു. 

ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്ററിലെ ശംസുദ്ധീൻ ബാഖവി, അമീർ അൻവരി, സഹ്‌റത്തുൽ ഖുർആൻ മദ്രസയിലെ നിഷാദ് അഹ്സനി, അലി അക്ബർ സഖാഫി തുടങ്ങിയവർ മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി. 

Follow us on :

More in Related News