Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹ നോമ്പ് തുറ ഒരുക്കി ഇൻകാസ് ഇബ്ര

28 Feb 2026 01:12 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: ഇൻകാസ് ഇബ്ര റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

2026 ഫെബ്രുവരി 27 വെള്ളിയാഴ്ച്ച ഇബ്ര അലായ അൽ യെസീദി ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ ഇബ്രയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ ഉൾപ്പടെ സമൂഹത്തിന്റെ നാനാ മേഖലയിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. .

വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് സൗഹൃദവും സഹോദര്യവും ശക്തിപ്പെടുത്തുന്നതായി മാറി.

മത സൗഹൃദവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ പ്രവാസി സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്ററിലെ

ശംസുദ്ധീൻ ബഖവി മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി.

ഇൻകാസ് ഒമാൻ അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട മണികണ്ഠൻ കോതോട്, കമ്മിറ്റി അംഗങ്ങൾ, റെജി K. തോമസ്, നിയാസ് ചെണ്ടയാട്, കൊച്ചുമോൻ ജാഫർ എന്നിവർ മുഖ്യതിഥികളായി പങ്കെടുത്തു. അഡ് ഹോക്ക് കമ്മിറ്റി ചെയർമാനെയും മറ്റു അംഗങ്ങളെയും ഇൻകാസ് ഇബ്ര പ്രസിഡന്റ്‌ അലി കോമത്തിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ചു ആദരിച്ചു.

ഇൻകാസ് ഇബ്രയുടെ ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News