Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി

21 Aug 2026 17:00 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മലപ്പുറം ജില്ലയിൽ തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ കൊരോത്തിൽ കുഞ്ഞി മുഹമ്മദ്‌ മകൻ മുഹമ്മദ് ഇല്യാസ് (59)(ഇല്യാസ് കൊരോത്തിൽ) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബർക്കയിൽ നിര്യാതനായി.

മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന ഇല്യാസ് ബർക്കയിൽ ചെറുകിട ബിസിനസ് നടത്തി വരികയായിരുന്നു.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

മാതാവ്: കൗജു. ഭാര്യ: സമീറ.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ മസ്‌കറ്റ് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി ഇന്ന് വെള്ളിയാഴ്ച (2026 ഓഗസ്റ്റ് 21) വൈകിട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം ബർക്ക സൂക്കിന് സമീപമുള്ള അൽ സജ്ജാലി കബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബർക്ക കെ.എം.സി.സി നേതാക്കളും കുടുംബാംഗങ്ങളും അറിയിച്ചു.

Follow us on :

Tags:

More in Related News