Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ഭർത്താവിനെതിരെ കേസ്..

20 Mar 2026 21:55 IST

MUKUNDAN

Share News :

ചാവക്കാട്:ഏഴാമത്തെ പ്രസവത്തിന് പിന്നാലെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ചാവക്കാട് എടക്കഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്‌സിന(37)യാണ് മരിച്ചത്.ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്.കഴിഞ്ഞ ജനുവരി 6-നായിരുന്നു മുഹ്‌സിന ഏഴാമതായി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.വീട്ടിലാണ് പ്രസവം നടന്നത്.പ്രസവത്തിന് ആറുദിവസത്തിന് ശേഷം കു‍ഞ്ഞ് മരിച്ചു.ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്ന മുഹ്സിനയുടെ ആരോഗ്യനിലയും വഷളായി.എന്നിട്ടും മുഹ്സിനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍ത്താവ് ഇബ്രാഹിം തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്.അക്യുപങ്ചര്‍ ചികില്‍സയാണ് മുഹ്സിനയ്ക്ക് നല്‍കിവന്നത്.കുടുംബവുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ മുഹ്സിനെയെ അനുവദിച്ചതുമില്ല.കഴിഞ്ഞ ദിവസം മുഹ്സിനയുടെ പിതാവും സഹോദരിയും വീട്ടിലേക്ക് എത്തിയപ്പോഴാണ് ഗുരുതരാവസ്ഥയിലുള്ള മുഹ്സിനയെ കണ്ടത്.ഇതോടെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുഹ്സിനയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു.ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു.പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു.മുഹ്‌സിന,ഇബ്രാഹിം ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു.ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്.ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.


Follow us on :

More in Related News