Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 20:49 IST
Share News :
വൈക്കം: കൂട്ടുകാരിക്കൊപ്പം വൈക്കത്തുള്ള അക്ഷയ സെന്ററിൽ എത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്നതിനായി ബസ്റ്റാൻ്റിലേക്ക് നടക്കുന്നതിനിടെ 15 കാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ചേർത്തല തിരുനല്ലൂർ വേലിക്കകത്ത് കിഴക്കെച്ചിറ വീട്ടിൽ ജോർജ്ജ് ജെ.ജോമി (32) ആണ് വൈക്കം പോലീസിൻ്റെ പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ
വൈക്കം താലൂക്കാശുപത്രിക്ക് സമീപമാണ് സംഭവം. പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഇയാളെ തടഞ്ഞ് വയ്ക്കുകയും തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇയാൾ ചേർത്തല പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽപ്പെട്ട ആളാണെന്നും
ഇയാൾക്കെതിരെ 5 ഓളം കേസ്സുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.