Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 19:44 IST
Share News :
ചാത്തന്നൂർ: കരുനാഗപ്പള്ളി കോഴിശേരില്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.
കുലശേഖരപുരം കാട്ടില്‍ക്കടവ് ആദിനാട് തെക്ക് കരിച്ചാലില്‍ തെക്കതില്‍ വിഷ്ണുവാണ് (29) അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആഷിഖ്, സലിം, എ.എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒമാരായ ഹാഷിം, കൃഷ്ണകുമാർ, ഡ്രൈവർ സി.പി.ഒമാരായ അനൂപ്, അംജില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..
Follow us on :
More in Related News
Please select your location.