Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 18:24 IST
Share News :
വടകര : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ
ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗമാണ് ജിതിൻ. എസ്‌ഐടി സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്‌തത്. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ജിതിൻ ഭാസ്കർ തന്നെയായിരിക്കും സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം.
കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറെ ചോദ്യം ചെയ്യാൻ ഇന്ന് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ട് തവണയായി എസ്ഐടി ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്തിരുന്നു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.
തുടർന്ന് കേസന്വേഷണം എങ്ങുമെത്താതായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ കേസന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.