Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിമുറിയിലേക്ക് പോയ മലയാളിയെ പിന്തുടർന്ന് ആക്രമിച്ചു; മഹാരാഷ്ട്രയിൽ 62കാരൻ കൊല്ലപ്പെട്ടു

16 Jun 2026 08:01 IST

NewsDelivery

Share News :

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂരിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി (62) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സത്താരയിലേക്കുള്ള യാത്രാമധ്യേ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണപ്രസാദ് ശുചിമുറിയിൽ പോകുന്നതിനായി സോളാപ്പൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങിയിരുന്നു. ഈ സമയം മോഷണ ലക്ഷ്യത്തോടെ പിന്തുടർന്ന സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.

സോളാപ്പൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരെയും 17 വയസുകാരനായ ഒരാളെയും പൊലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മലയാളി കൊല്ലപ്പെട്ട സംഭവം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Follow us on :

More in Related News