Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 07:44 IST
Share News :
കാസർകോഡ്: യുവതിയെ സുഹൃത്തിന്റെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദാണ് പൊലീസ് പിടിയിലായത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.
യുവതിയുടെ സുഹൃത്തായ പെൺകുട്ടി ലോഡ്ജിലുണ്ടെന്നും കടുത്ത മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
തുടർന്ന് യുവതി പീഡനത്തിനിരയായതായി പരാതിപ്പെട്ടു. സംഭവത്തിന് പിന്നാലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.