Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യലഹരിയിൽ ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചെന്ന് പരാതി;തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ കേസ്.

17 Jun 2026 00:13 IST

santhosh sharma.v

Share News :

വൈക്കം: മദ്യലഹരിയിൽ ആശുപത്രിയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി പ്രശാന്ത്(35) നെതിരെയാണ് വൈക്കം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇയാളെ പോലീസ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആർ എം ഒ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Follow us on :

More in Related News