Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“വേനലിൽ ഒരു സാന്ത്വനം” ഹംരിയ ഫ്രണ്ട്സ് സംഘടിപ്പിച്ചു

13 Jun 2026 12:30 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ കൊടും വേനലിൽ ജോലി ചെയ്യുന്ന സാധരണക്കാരായ തൊഴിലാളി സഹോദരങ്ങൾക്ക് കുളിർമയുടെ സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ചു വർഷമായി ഹംരിയ ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന “വേനലിൽ ഒരു സാന്ത്വനം” പരിപാടി ഈ വർഷവും വിജയകരമായി നടത്തി.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ലേബർ ക്യാമ്പുകളിൽ സാന്ത്വന കിറ്റുകൾ വിതരണം ചെയ്തുവരുന്ന ഹംരിയ ഫ്രണ്ട്സ് കൂട്ടായ്മ, ഈ വർഷം വാദി കബീർ ബൽദിയ ക്യാമ്പിലും നഗരത്തിലെ മറ്റു ലേബർ ക്യാമ്പുകളിലുമായി ഏകദേശം 500-ഓളം കിറ്റുകൾ വിതരണം ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ദാർസൈത് SMC വൈസ് പ്രസിഡന്റ് നിഷാന്ത്, ആദ്യ കിറ്റ് ലോക കേരളസഭാംഗവും സാമൂഹിക പ്രവർത്തകനുമായ ഷാജി സെബാസ്റ്റ്യന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി കൊടും വേനലിൽ ഞങ്ങൾക്ക് സാന്ത്വനം ഏകുന്ന ഹംരിയ ഫ്രണ്ട്സ് ഭാരവാഹികൾക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു.

സെക്രട്ടറി ജുമീ സിയാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനായി. ലോക കേരളസഭാംഗം വിൽസൺ ജോർജ്, സാമൂഹ്യപ്രവർത്തകരായ ദിനേശ് ബാബു, സുബിൻ, റിയാസ് എന്നിവർ പങ്കെടുത്തു.

ജയശങ്കർ, സുധീഷ്, നൂറുദ്ധീൻ, സിയാദ്, ഷാനിഫ്, അനൂപ്, ബിബു, നിസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News