Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഖത്തർ പ്രവാസി ചെറുമോത്ത് പുത്തൻ പീടികയിൽ പോക്കർഹാജി നാട്ടിൽ നിര്യാതനായി.

09 Feb 2025 01:34 IST

ISMAYIL THENINGAL

Share News :

ദോഹ: മുൻ ഖത്തർ പ്രവാസി ചെറുമോത്ത് പുത്തൻ പീടികയിൽ പോക്കർഹാജി ( 87) നാട്ടിൽ നിര്യാതനായി.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

പോക്കർ ഹാജിയുടെ മയ്യത്ത് നിസ്കാരവും ഖബറടക്കവും ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബർസ്‌ഥാനിൽ നടന്നു.


ഭാര്യ: മാമി. മക്കൾ: ഖാലിദ് (എറണാകുളം), സുബൈർ (ഖത്തർ), അജ്മൽ, സുഫൈറ. മരുമക്കൾ : സാജിദ (കുററ്യാടി), ലുലു (പാറക്കടവ്). ഷമീർ (വടകര), ജാസ്മിൻ ( തൃശൂർ).

സഹോദരങ്ങൾ : കുഞ്ഞമ്മദ് കുട്ടി ഹാജി (ഫ്രണ്ട്സ് വളയം), ബിയ്യാത്തു, കുഞ്ഞാമി, മറിയം, 

പരേതരായ മമ്മു മാസ്റ്റർ, അബ്ദുല്ല ഹാജി, അന്ത്രു ഹാജി, അമ്മദ് ഹാജി എന്നിവരാണ്.


നാദാപുരം എം എൽ എ ഇ. കെ വിജയൻ, പി.എസ്.സി അംഗം അബ്ദുൽ സമദ് വി.ടി.കെ, സിപിഐ ദേശീയ കമ്മറ്റി അംഗം സത്യൻ മൊകേരി, നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദ് അലി, 

മുസ്ലിം ലീഗ് നേതാക്കളായ: സി. കെ സുബൈർ ( ദേശീയ സെക്രട്ടറി) സൂപ്പി നരിക്കാട്ടേരി ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ്) , ടി.എം.വി ഹമീദ്, അബ്ദുല്ല വയലോളി, എൻ.കെ മൂസ മാസ്റ്റർ, 

നാഷണൽ ലീഗ് സംസ്ഥാന പ്രസിഡൻ്റ് പ്രഫസർ എ.പി അബ്ദുൽ വഹാബ് , ഓർഗനൈസിങ് സെക്രട്ടറി എൻ. കെ അബ്ദുൽ അസീസ്, എം.എം മൗലവി, സി.ആലിക്കുട്ടി മാസ്റ്റർ, വി. മുഹമ്മദ് മാസ്റ്റർ, സിപി എം ജില്ലാ കമ്മറ്റി അംഗം പി.പി.ചാത്തു, ജനതാ ദൾ നേതാവ് സി.പി രാജൻ, ഐ എൻ എൽ നേതാക്കളായ സമദ് നരിപ്പറ്റ, കെ.ജി ലത്തീഫ് , വി.കെ അമ്മദ് ഹാജി, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻ്റ് റഫീഖ് അഴിയൂർ, 

വയനാട് മുസ്ലിം ഓർഫനേജ് വൈസ് പ്രസിഡൻ്റ് മായൻ മണിമ , നവാസ് പാലേരി, കെ.ടി സൂപ്പി, മുഹമ്മദ് പാറക്കടവ്, എം.എ വാണിമേൽ എന്നിവർ പരേതൻ്റെ വീട് സന്ദർശിച്ചു സാന്ത്വനമേകി.












Follow us on :

More in Related News