Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ കനത്ത പരിശോധന; ഒരു സ്ഥാപനം പൂട്ടിച്ചു

08 May 2026 01:32 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിലെ മദയ്‌ൻ ഏരിയയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി.

രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

ഉദ്യോഗസ്ഥർ ആകെ 58 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ, ഗുരുതര നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനം പൂട്ടിച്ചു. കൂടാതെ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത 21 സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 13 ഡിസ്ട്രക്ഷൻ സർട്ടിഫിക്കറ്റുകളും അധികൃതർ പുറപ്പെടുവിച്ചു.

ജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Follow us on :

More in Related News