Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 13:08 IST
Share News :
മസ്കറ്റ്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 382 തടവുകാർക്ക് പ്രത്യേക രാജകീയ മാപ്പ് പ്രഖ്യാപിച്ചു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന തടവുകാരെയാണ് മോചിപ്പിക്കാൻ സുൽത്താൻ ഹൈത്തംബിൻ താരിഖ് ഉത്തരവിട്ടത്.
മോചനം ലഭിച്ചവരിൽ ഒമാൻ പൗരന്മാർക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായ അന്തേവാസികളും ഉൾപ്പെട്ടിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും ഒമാൻ ഭരണകൂടം രാജകീയ മാപ്പ് പ്രഖ്യാപിക്കുന്ന പതിവിന്റെ ഭാഗമായാണ് ഇത്തവണയും നടപടി.
രാജകീയ മാപ്പ് ലഭിച്ച തടവുകാരുടെ മോചന നടപടികൾ ബന്ധപ്പെട്ട അധികാരികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Follow us on :
Tags:
More in Related News
Please select your location.