Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനമോടിക്കുന്നവർ പതിവായി വാഹന പരിശോധിക്കണം: റോയൽ ഒമാൻ പോലീസ്

02 May 2025 12:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലുടനീളം വേനൽക്കാല ചൂട് രൂക്ഷമാകുന്നതിനാൽ, വാഹനമോടിക്കുന്നവർ പതിവായി വാഹന പരിശോധനകൾ നടത്തണമെന്നും തീപിടുത്തങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് (ആർഒപി) അഭ്യർത്ഥിക്കുന്നു

എളുപ്പത്തിൽ തീ പിടിക്കുന്ന വസ്‌തുക്കൾ വാഹനത്തിനകത്ത് സൂക്ഷിക്കരുതെന്നു റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

രാജ്യത്തുടനീളം പൊള്ളുന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. പലയിടത്തും 45 ഡിഗ്രിക്ക് മുകളിൽ താപനിലയെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വടക്കൻ ബാത്തിന ഗവര്‌ണറേറ്റിലെ സുഹാറിൽ രേഖപ്പെടുത്തിയ 45.1°C ആണ് ഉയർന്ന താപനില.

രാജ്യത്തെ മറ്റ് പല പ്രദേശങ്ങളിലും കടുത്ത താപനിലയാണ് രേഖപ്പെടുത്തുന്നത്. സുവൈഖിൽ 44.5°C താപനിലയും ഹംറാഉദ്ദുറൂഇൽ 43.5°C ഉം ബൗഷറിൽ 43.4°C ഉം ആണ് കാലാവസ്ഥാകേന്ദ്രം രേഖപ്പെടുത്തിയ താപനില.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News