Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 14:33 IST
Share News :
ബുറൈമി: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അന്തരിച്ച ഡോക്ടർ മുഹമ്മദ് അസ്‌ലമിന്റെ വിയോഗം ബുറൈമിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ബുറൈമിയിൽ ആതുരസേവന രംഗത്തും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സാധാരണക്കാരുടെ പ്രിയങ്കരനായിരുന്നു.
ബുറൈമി ഫ്രണ്ട്സ്, ബുറൈമി മലയാളി സമാജം തുടങ്ങിയ സംഘടനകളിൽ ദീർഘകാലം വിവിധ പ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷവും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
തങ്ങളുടെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബുറൈമി സ്നേഹതീരം അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. ഡോ. ജോർജ് അധ്യക്ഷത വഹിച്ച യോഗം ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ഡോ. അസ്‌ലം എളിമയും പുഞ്ചിരിയും സ്നേഹവും കൊണ്ട് എല്ലാവരെയും ഒരുപോലെ സമീപിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. അബ്ബാസ് അനുസ്മരിച്ചു.
പ്രസന്നൻ തളിക്കുളം, സഹീൻ പാണ്ടിക്കാട്, ഡോ. ബിജു, റസാഖ് കോട്ടക്കൽ, സലീം, ഷാജി കൊരട്ടി, ഷൈജു, പ്രകാശൻ, സുബൈർ പെരുമ്പാവൂർ, നബീൽ, അഫ്സൽ, യൂസുഫ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ഹുബൈൽ സ്വാഗതവും ഷെരീഫ് നന്ദിയും രേഖപ്പെടുത്തി. ഡോക്ടർ മുഹമ്മദ് അസ്‌ലമിന്റെ വിയോഗം ബുറൈമിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
Follow us on :
Tags:
Please select your location.