Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാന്റെ കോവിഡ് അതിജീവന ചരിത്രം രേഖപ്പെടുത്തിയ ‘കൊറോണ ക്രോണോളജി’ പ്രകാശനം ചെയ്തു

15 May 2026 01:01 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ പ്രമുഖ പത്ര പ്രവർത്തകനായ കബീർ യൂസഫ് രചിച്ച ‘കൊറോണ ക്രോണോളജി’ എന്ന പുസ്തകം ഒമാനിലെ പ്രമുഖ ഭരണ-സാമൂഹിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

കോവിഡ് മഹാമാരിക്കാലത്ത് ഒമാൻ കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങളും ജന സുരക്ഷയ്ക്കായി ഭരണകൂടം നടത്തിയ ഇടപെടലുകളും ആസ്പദമാക്കിയുള്ള ഗ്രന്ഥമാണ് ഇത്.

മസ്‌കറ്റ് റൂവിയിലെ ഒമാൻ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (OCCI) ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിക്കാലത്ത് ഒമാൻ കാഴ്ചവെച്ച ജാഗ്രതയും ഭരണ മികവും സാമൂഹിക ഐക്യവും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

ചടങ്ങിനോടനുബന്ധിച്ച് കോവിഡ് കാലഘട്ടത്തിൽ ഒമാൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ദൃശ്യങ്ങളിലൂടെയും അപൂർവ ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുന്ന പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.

എഴുത്തുകാരന്റെ നിർദേശപ്രകാരമാണ് വീഡിയോ തയ്യാറാക്കിയത്. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകർ, ഭരണകൂടം, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളും ജനങ്ങളുടെ സഹകരണവും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ഒമാൻ ഭരണകൂടം നടത്തിയ അശ്രാന്ത പരിശ്രമങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം ചരിത്ര രേഖയായി മാറുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ രചനയ്ക്കു പിന്നിലെ പരിശ്രമത്തിനും സമഗ്രമായ അവതരണത്തിനും എഴുത്തുകാരനായ കബീർ യൂസഫിനെ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദനം അറിയിച്ചു.

Follow us on :

More in Related News