Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃക്കരോഗികൾക്ക് കൈത്താങ്ങായി കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്..

07 Sep 2026 18:17 IST

MUKUNDAN

Share News :

ചാവക്കാട്:വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി ഡയാലിസിസ് ചികിത്സയ്ക്കായി സഹായഹസ്തവുമായി കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്.വൃക്കരോഗികളെ ചേർത്തുപിടിച്ച് അവരുടെ ചികിത്സാ ഭാരത്തിൽ പങ്കുചേരുന്ന കൺസോളിന്റെ കാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് യൂണൈറ്റഡ് നാഷൻസ് അവാർഡ് ജേതാവ് വർഗീസ് തരകൻ സംസാരിച്ചു.കഴിഞ്ഞ പതിനാറ് വർഷമായി ചാവക്കാട് താലൂക്ക് കേന്ദ്രീകരിച്ച് വിവിധ മേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൺസോളിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണെന്ന് ഉദ്ഘാടകനായ വർഗീസ് തരകൻ പറഞ്ഞു.വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ രോഗികൾക്ക് സഹായമെത്തിക്കുന്നതിനായി കൺസോളിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് ആർ.വി.കമറുദ്ദീൻ ആഹ്വാനം ചെയ്തു.ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് അലി സ്വാഗതപ്രസംഗത്തിൽ കൺസോൾ നടപ്പിലാക്കിവരുന്ന വിവിധ കാരുണ്യ പദ്ധതികളും സേവന പ്രവർത്തനങ്ങളും വിശദീകരിച്ചു.ട്രസ്റ്റിമാരായ അഡ്വ.സുജിത് അയിനിപ്പുള്ളി,പി.വി.അബ്ദു മാസ്റ്റർ എന്നിവർ രോഗികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനമേകുന്ന സന്ദേശങ്ങൾ നൽകി.ട്രസ്റ്റിമാരായ ജമാൽ താമരത്ത്,പി.എം.അബ്ദുൾ ഹബീബ്,വി.കാസിം,സി.കെ.ഹക്കിം ഇമ്പാറക് എന്നിവരും ട്രസ്റ്റ് സ്റ്റാഫ് അംഗങ്ങളായ ഫബിജ,സൈനബ,സൗജത് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.ട്രഷറർ കെ.ഷംസുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News