Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 00:53 IST
Share News :
മസ്‌കറ്റ്: കോഴിക്കോട് കല്ലായി ചക്കുംകടവ് ചുള്ളിക്കാട് പറമ്പ് ഹാജറ മൻസിലിൽ മുഹമ്മദ് ജാഫർ–ഫാത്തിമാബി ദമ്പതികളുടെ മകനായ മുഹമ്മദ് ജനീഷ് ബാബു (28) ഒമാനിൽ നിര്യാതനായി.
മസ്‌കറ്റിലെ ഹംരിയ മേഖലയിൽ ജനീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുമ്പ് മബേലയിലെ ഒരു ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം നാല് മാസം മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് താൽക്കാലിക വിസയിൽ വീണ്ടും ഒമാനിലെത്തി പുതിയ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു.
വാദി കബീർ പ്രദേശത്തായിരുന്നു താമസം. ആഗസ്റ്റ് 31-ന് താമസിച്ചിരുന്ന മുറി ഒഴിഞ്ഞ് ബാഗുമായി പോയ ജനീഷിനെ പിന്നീട് ഹംരിയ ഭാഗത്തെ ഒരു കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പാസ്പോർട്ട് കണ്ടെത്താനാകാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. തുടർന്ന് മസ്‌കറ്റ് കെ.എം.സി.സി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് താൽക്കാലിക യാത്രാരേഖ (എമർജൻസി സർട്ടിഫിക്കറ്റ്) തയ്യാറാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.
മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരുടെ അന്വേഷണത്തിനുശേഷം വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.