Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 18:53 IST
Share News :
ഇടുക്കി, തൊടുപുഴ- മുതലക്കൊടത്ത് കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. അപകടത്തിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനൂപിനെയും ജോയിയെയും രക്ഷിക്കാനായില്ല. അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.