Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 20:21 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന പുല്ലാന്തിയാറിൻ്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തുടക്കമായി. വർഷങ്ങളായിപോളയും, പായലുകളും തിങ്ങിക്കൂടി പുല്ലാന്തിയാറിൻ്റെ
നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതെ തുടർന്നാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ.സണ്ണി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗമായ എസ്.ജയപ്രകാശ്, റെജി മേച്ചേരി, ആശാ ബാബു, സാരസാക്ഷി ശശീന്ദ്രന്‍, മനുമോള്‍ സുമേഷ്, മോനു ഹരിദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ്. ശ്യാംകുമാര്‍, അഡ്വ.പി.വി സുരേന്ദ്രന്‍, പി.കെ വേണുഗോപാല്‍, ജോര്‍ജ്ജ്കുട്ടി ഷാജി തുടങ്ങിയവര്‍ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.