Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 20:59 IST
Share News :
കോട്ടയം: വേമ്പനാട്ട് കായൽ സംരക്ഷിക്കാൻ പോള വാരി ഉത്ഭവസ്ഥാനത്ത് വളമാക്കുവാൻ നടപടിയെടുക്കണമെന്ന് സിഐടിയു കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കൂടി കടലിൽ ഒഴുകിയെത്തുന്ന ഇവ കായലിലെ ആഴകുറവ് കാരണം വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. മധ്യകേരളത്തിലെ മാലിന്യ കൂമ്പാരമായി വേമ്പനാട്ട് കായൽ മാറിയിരിക്കുന്നു. രണ്ടാം കുട്ടനാട് പാക്കേജിൽ നീരൊഴുക്ക് വർധിപ്പിക്കാൻ തണ്ണീർമുക്കം ബണ്ട് കൃത്യമായി തുറക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കി പ്രശ്‌നം പരിഹരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രതിഷേധയും സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസമായി എ വി റസ്സൽ നഗറിൽ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം തിങ്കളാഴ്‌ച സമാപിച്ചു. ജില്ലാ പ്രസിഡന്റായി അഡ്വ. റജി സഖറിയയേയും സെക്രട്ടറിയായി അഡ്വ. കെ അനിൽകുമാറിനെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. കെ രാജേഷാണ് ട്രഷറർ. 35 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: ലാലിച്ചൻ ജോർജ്, കെ എൻ വേണുഗോപാൽ, എസ് വിനോദ്, സി ജെ ജോസഫ്, കെ ബി രമ, ഡി സേതുലക്ഷ്‌മി, കെ സി ജോസഫ്, ഷാർലി മാത്യു, ഡി ബൈജു, വീണ അജി, സുനിത ശ്രീകുമാർ, കെ ജെ അനിൽകുമാർ, ഇ എസ് സാബു, പി എം ജോസഫ്, കുര്യാക്കോസ് ജോസഫ്, പി കെ നസീർ. ജോയിന്റ് സെക്രട്ടറിമാർ: വി കെ സുരേഷ്, കെ കെ ഹരിക്കുട്ടൻ, കെ കെ രമേശൻ, ജോയി ജോർജ്, കെ ആർ അജയ്, വി ജയപ്രകാശ്, പി വി പ്രദീപ്, ടി എസ് രഞ്‌ജു, എം വി പ്രസാദ്, കെ ആർ മഞ്‌ജു മനോജ്, ശ്രീരേഖ എസ് നായർ, കെ എൻ വിശ്വനാഥൻ, ടി പി അജികുമാർ, പി എ നിസാർ, സുനിൽ തോമസ്, മണിക്കുട്ടി പി കുര്യാക്കോസ്. 110 അംഗ ജില്ലാ കമ്മിറ്റിയെയും 290 അംഗ ജനറൽ കൗൺസിലും തെരഞ്ഞെടുത്തു. 34 സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു.
പൊതുചർച്ചയിൽ സംഘടനാ റിപ്പോർട്ടിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമും പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി കെ അനിൽകുമാറും മറുപടി പറഞ്ഞു. സംസ്ഥാന സമ്മേളന ഫണ്ടും സിഐടിയു സന്ദേശം വരിസംഖ്യയും അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഏറ്റുവാങ്ങി. ജോയ് ജോർജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം സെക്രട്ടറി പി വി പ്രദീപ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.