Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരത് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ചെമ്പിൽ അരയൻ ബോട്ട് ക്ലബ്ബ്.

07 Sep 2026 19:51 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പിൻ്റെ പ്രിയ മഞ്ജൈ പത്മഭൂഷൺ ഭരത് മമ്മൂട്ടിയുടെ 75 -ാം ജന്മദിനാഘോഷം മുറിഞ്ഞപുഴയിൽ നടത്തി. ബോട്ട് ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷനായി. അന്തർ ദേശീയ വോളിബോൾ താരവും കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുമായ എസ്. എ മധു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ , ജില്ലാ പഞ്ചായത്ത് അംഗം എം. കെ രാജേഷ്, പ്രദീപ് മാളവിക ,ഡി. മനോജ്, പി. എസ് പുഷ്പമണി, ടി.എൻ സിബി , സുകന്യസുകുമാരൻ, രാജി പ്രശാന്ത്, ഷംന ടി ,കുമ്മനം അഷറഫ്, കെ.ജെ പോൾ ചുമ്മാരു പറമ്പിൽ കെ എസ് രത്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. എം ബി ബി എസി ന് അഡ്മിഷൻ ലഭിച്ച ലക്ഷ്‌മി ഷിജിരാജ്, വി.ആർ ശ്രീദേവി, എം.എ അഞ്ജന എന്നിവരെ ആദരിച്ചു. എസ് എസ് ഏൽ സി , പ്ലസ് 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ചടങ്ങിൽ അനുമോദിച്ചു.

Follow us on :

More in Related News