Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 08:47 IST
Share News :
എരഞ്ഞിപ്പാലത്ത് തീപിടിത്തമുണ്ടായ കെഎസ്ആർടിസി ബസ്; സമയോചിത ഇടപെടലിൽ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിച്ചെങ്കിലും ഡ്രൈവറുടെയും വനിതാ കണ്ടക്ടറുടെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് സംഭവം.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന താമരശ്ശേരി ഡിപ്പോയിലെ RAK 245 നമ്പർ കെഎസ്ആർടിസി ബസിൽ എരഞ്ഞിപ്പാലം സിഗ്നലിൽ നിർത്തിയിട്ടിരിക്കെയാണ് സ്റ്റിയറിങ് ഭാഗത്ത് നിന്ന് പ്ലാസ്റ്റിക് കത്തുന്ന മണം ഉയർന്നത്. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവർ ഉടൻ യാത്രക്കാരെ പുറത്തിറക്കാൻ നിർദേശം നൽകുകയും വനിതാ കണ്ടക്ടർ അമ്പതോളം യാത്രക്കാരെ അതിവേഗം സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
തുടർന്ന് തീ പടരുന്നതിന് മുമ്പ് തന്നെ ഡ്രൈവർ ബസിലുണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ഗിഷർ ഉപയോഗിച്ച് തീ അണച്ചു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.
സംഭവത്തെ തുടർന്ന് എരഞ്ഞിപ്പാലം സിഗ്നലിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് ബസ് റോഡരികിലേക്ക് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.