Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 20:14 IST
Share News :
ചാവക്കാട്:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ഗുരുവായൂർ എസിപി വി.സുരേഷ് അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ മുഖ്യാതിഥിയായി.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ്,സെക്രട്ടറി എ.കെ.അലി,ചാവക്കാട് മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ,ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ,ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്‌ടർ വിനോദ് വലിയാറ്റൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ടെമ്പിൾ പോലീസ് സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിലെ വിജയികൾക്കുള്ള മൊമെന്റോ വിതരണം എൻ.കെ. അക്ബർ എംഎൽഎ നിർവ്വഹിച്ചു.ചാവക്കാട് പോലീസ് സ്റ്റേഷനിലെ അനീഷ് വി.നാഥ് ലഹരിവിരുദ്ധ ഗാനാലാപനം നടത്തി.തുടർന്ന് ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി ഗുരുവായൂർ എസിപി വി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.ചാവക്കാട് എസ്ഐ എ.പി.ആസിഫ്,അനൂപ്,ഫൈസൽ,തജി,വേണുഗോപാൽ,അനീഷ്,ടി.അരുൺ,സിതീജ,സാവിത്രി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.