Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2026 00:07 IST
Share News :
ബേബേപ്പൂരിൽ റോഡരികിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ വയോധികൻ
ബേപ്പൂർ: റോഡരികിലെ തണൽമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മാറാട് സാഗര സരണി സ്വദേശി ഇമ്പായില്ലം വീട്ടിൽ വിജയൻ (70) ആണ് അപകടത്തിൽപ്പെട്ടത്.
ബേപ്പൂർ നടുവട്ടം പെരച്ചനങ്ങാടിയിൽ റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിന്റെ വലിയ ചില്ല വിജയന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ഉടൻ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പ്രദേശവാസികൾ റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി മരങ്ങളുടെ ശിഖരങ്ങൾ ഉണങ്ങി നിൽക്കുന്നതിനാൽ ഏത് നിമിഷവും ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികളും നൂറുകണക്കിന് വാഹനയാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡായതിനാൽ അടിയന്തരമായി അപകടഭീഷണിയുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.