Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 23:55 IST
Share News :
മേപ്പയൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മേപ്പയൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടന്നത്. ലഹരിമുക്ത സമൂഹത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന് വിദ്യാർത്ഥികൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേരുകയും, തുടർന്ന് ലഹരി വിപത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷുഹൈബ് കെ. ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റഹീം മാസ്റ്റർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രഭാഷണം നടത്തി. ലഹരിയുടെ കെണിയിൽ വീഴാതെ ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ പങ്കെടുത്ത പ്രൗഢമായ ലഹരിവിരുദ്ധ റാലിയും, കുട്ടികളുടെ സർഗ്ഗാത്മകത ഉണർത്തുന്ന ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
ലഹരി വിപത്തിനെതിരെ വേറിട്ടൊരു ശപഥമതിൽ' (Oath Wall) പരിപാടിയും വിദ്യാലയത്തിൽ ഒരുക്കിയിരുന്നു. ലഹരി ഉൽപ്പന്നങ്ങൾ തൊടുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ലെന്ന തങ്ങളുടെ ദൃഢപ്രതിജ്ഞ വിദ്യാർത്ഥികൾ കൈപ്പത്തി പതിപ്പിച്ച് രേഖപ്പെടുത്തി. ചായത്തിൽ മുക്കിയ കൈകൾ വെള്ള ക്യാൻവാസിൽ പതിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള തങ്ങളുടെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായി
ചടങ്ങിൽ ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ ശ്യാമ, സ്കൂൾ കൗൺസിലർ ഫാത്തിമ ഹന, ആക്റ്റിവിറ്റി കോർഡിനേറ്റർ ജാസ്മിൻ, സ്കൂൾ ഹെഡ് ഗേൾ അനൈൻ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.