Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പറേഷൻ തൂഫാൻ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

26 Jun 2026 19:09 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സർക്കാരിൻ്റെ നിർദേശാനുസരണം ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്

ലഹരിവിരുദ്ധ ദിനാചരണം നടത്തി. 

ഓപ്പറേഷൻ തൂഫാൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഫ്ലഷ് മോബ്, സൈക്കിൾ, ഇരുചക്രവാഹന റാലി, ലഹരിവിരുദ്ധ പ്രതിജ്‌ഞ എന്നിവ നടത്തി. വൈക്കം ഡിവൈഎസ്‌പി കെ.സജീവ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കല്ലറ, തലയോലപ്പറമ്പ്, വൈക്കം പോലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ ദിനാചരണ സമ്മേളനം കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ഉപാധ്യക്ഷ സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ഡിസിആർബി ഡിവൈഎസ്‌പി പി.ജ്യോതികുമാർ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി, ജില്ല പഞ്ചായത്തംഗം എം.കെ.രാജേഷ്, നഗരസഭ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സോണി സണ്ണി, പോലീസ് ഇൻസ്പെക്‌ടർ ഇ.കെ സോൾജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News