Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 23:20 IST
Share News :
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വാളൂക്ക്–നാദാപുരംമുടി വനമേഖലയിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം. വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതായും ടോർച്ച് വെളിച്ചം കണ്ടതായും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പും ഫയർ ആൻഡ് റെസ്ക്യൂ സംഘവും തിരച്ചിൽ ആരംഭിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഒരു സ്കൂട്ടറും ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. വനത്തിനകത്ത് എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. വയനാട് മലനിരകളോട് ചേർന്നുള്ള വനമേഖലയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് അധികൃതർ അറിയിച്ചു.
വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ അടിയന്തര ഇടപെടൽ നടത്താൻ കെ. എം. അഭിജിത്ത് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കനത്ത കോടയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് ഫയർ ഫോഴ്സ് അധികൃതർ എം.എൽ.എയെ അറിയിച്ചു.
കൂടുതൽ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ സംഭവസ്ഥലത്തേക്ക് വിന്യസിക്കാനും ജില്ലാ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നടപടി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വനത്തിനകത്ത് കുടുങ്ങിയവരുടെ എണ്ണവും അവരുടെ നിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
Follow us on :
More in Related News
Please select your location.