Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 15:02 IST
Share News :
കരിപ്പൂർ : കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. വിമാനത്താവളത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വര്‍ണം കൊടുത്തുവിട്ടവര്‍ പറഞ്ഞിരുന്നതായി അസ്‌ലം മൊഴി നല്‍കി. കസ്റ്റംസിന്റെ പിടിവീഴില്ലെന്ന് കൊടുത്തുവിട്ടവര്‍ ഉറപ്പ് നല്‍കിയെന്നും അസ്‌ലം മൊഴി നല്‍കി
ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുകയായിരുന്നു. ഇന്നലെയാണ് പോലീസ് അസ്ലമിന്റെ പക്കല്‍ നിന്ന് 1165 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ഈ സ്വര്‍ണം പത്ത് കട്ടികളായാണ് കടത്താന്‍ ശ്രമിച്ചത്. റിയാദില്‍ നിന്ന് എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്.
കസ്റ്റംസിന്റെ പരിശോധനയില്‍ ഇത് കണ്ടെത്തിയില്ലെങ്കിലും പിന്നീട് പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു. കേസ് പ്രിവന്റീവ് കസ്റ്റംസിന് പൊലീസ് കൈമാറി. പിടിയിലായവരെ ചോദ്യം ചെയ്ത് നോട്ടിസ് നൽകി വിട്ടയച്ചു
Follow us on :
Tags:
More in Related News
Please select your location.