Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ജോലിക്കിടെ അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

26 Jun 2026 23:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ജോലിക്കിടെ അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി കുമാർ (54)ആണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് വർക്ഷോപ് ജോലിക്കായി തലയോലപ്പറമ്പിൽ എത്തിയ കുമാർ വെള്ളിയാഴ്ച തലപ്പാറയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുല്ല് ചെത്തി വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വൈകിട്ട് 5.30 ഓടെ കെട്ടിടത്തിലെ ഫാനിൻ്റെ കപ്പാസിറ്റർ മാറുന്നതിനായി എത്തിയ ആളാണ് കുമാറിനെ കെട്ടിടത്തിന് സമീപം കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. പഞ്ചായത്ത് ആംബുലൻസിൽ ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.വടകര സ്വദേശി റഷീദിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തലപ്പാറ സ്വദേശി സ്ഥാപനം തുടങ്ങുന്നതിനായി ഏതാനും ദിവസം മുമ്പാണ് വാടകയ്ക്ക് വാങ്ങിയത്. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News