Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി സൗഹൃദ കൂട്ടായ്മ ഇഫ്‌താർ സ്നേഹസംഗമം മാർച്ച് 6 വെള്ളിയാഴ്ച്ച

26 Feb 2026 21:04 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: ബുറൈമി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 6 വെള്ളിയാഴ്ച്ച ബൈനൂന ഓഡിറ്റോറിയത്തിൽ നടക്കും.

മാനവ ഐക്യത്തിന്റെയും, സാഹോദര്യത്തിൻ്റെയും മലയാളി പെരുമ വിളിച്ചോതുന്ന ഇഫ്‌താർ സംഗമത്തിൽ ബുറൈമിയിലെ സാധാരണ പ്രവാസികളും മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും ഉൾപ്പെട്ട

ആയിരത്തി അഞ്ഞൂറോളം ആളുകളെയാണ് സൗഹൃദ ഇഫ്താർ സംഗമത്തിന് പ്രതീക്ഷിക്കുന്നത്.

ബുറൈമിയിലെ ഏറ്റവും വലിയ ഇഫ്ത്താർ വിരുന്നെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

ഇഫ്ത്താർ സംഗമത്തിന്റെ വിജയത്തിനായി 18 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഷൈജു രാഘവൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജാംസി പ്രിൻസ് അധ്യക്ഷത വഹിച്ചു.

റമദാനിന്റെ പവിത്രതയും സാഹോദര്യവും പങ്കുവെക്കുന്നതോടൊപ്പം പ്രവാസലോകത്തെ സൗഹൃദങ്ങൾ പുതുക്കാനും നാട്ടിലെ നോമ്പുകാല ഓർമ്മകൾ പങ്കുവെക്കാനുമുള്ള വേദിയായാണ് ബുറൈമി സൗഹൃദ കൂട്ടായ്മ വിപുലമായ ഇഫ്ത്താർ സംഗമം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് യോഗത്തിൽ സംസാരിച്ച പ്രകാശ് കളിച്ചാത്ത് പറഞ്ഞു.

വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന ഈ സംഗമം മാനുഷിക മൂല്യങ്ങളും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും സംഘാടകർ പറഞ്ഞു.

ബുറൈമിയിലെ എല്ലാ പ്രവാസികളും കുടുംബസമേതം സുഹൃത്തുക്കളേയും കൂടെക്കൂട്ടി ഇഫ്ത്താർ വിരുന്നിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ സംയുക്ത പത്രകുറിപ്പിലൂടെ അറിയിച്ചു.

Follow us on :

More in Related News