Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി സൗഹൃദ വേദി ഇഫ്താർ സംഗമം നടത്തി

23 Mar 2025 00:39 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: മത സൗഹാർദത്തിന്റെയും, സഹനത്തിന്റെയും,, സ്നേഹത്തിന്റെയും, സന്ദേശം പങ്കുവെച്ച് ബുറൈമി സൗഹൃദ വേദി ഇഫ്താർ സംഗമം നടത്തി. ബുറൈമി ബൈനൂന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പോസിറ്റിവായി ചിന്തിക്കാനുള്ള ഒരു പരിശീലനം കൂടയാണ് റമദാൻ വൃതം എന്നും വളരെ സ്നേഹത്തോടെ, ജാതി, ഭാഷാ, ദേശ വിത്യാസം ഇല്ലാതെ എല്ലാം മറന്ന് മനുഷ്യരാണ് എന്ന ചിന്തയിൽ ഒരുമിച്ച് കൂടുന്ന ഐക്യം ആണ് റമദാൻ എന്നും ഇഫ്താർ സംഗമ സന്ദേശത്തിൽ ബുറൈമി വൊക്കേഷണൽ കോളേജ് അദ്ധ്യാപകൻ അഹമ്മദ്‌ കുട്ടി പറഞ്ഞു.

ചടങ്ങിൽ ഉസ്താദ് സൈനുദീൻ ബാഖവി, ബുറൈമി സൗഹൃദ വേദി സെക്രട്ടറി ബിജോയ് കൊല്ലം , സ്വാഗതം ആശംസിച്ചു. ഇഫ്താർ സംഗമ ചടങ്ങുകൾക്ക് ബുറൈമി സൗഹൃദ വേദി പ്രവർത്തകർ നേത്യത്വം നൽകി.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News