Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ബാത്തിനൊത്സവം 2025' വനിതാവിങ്ങും ബാല സമിതിയും രൂപീകരിച്ചു

30 Nov 2024 15:12 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: 'ബാത്തിനൊത്സവം 2025' വനിതാവിങ്ങും ബാല സമിതിയും രൂപീകരിച്ചു. സൊഹാർ അംബാറിലെ ഫാം ഹൌസിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ, ജനുവരി 31 ന് സൊഹാറിൽ നടക്കുന്ന 'ബാത്തിനൊത്സവം 2025' ന്റെ ഭാഗമായി വനിതാ വിങ്ങും ബാലസമിതിയും രൂപീകരിച്ചു. സാംസ്‌കാരിക പരിപാടിയിൽ വിവിധ മേഖലയിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

ഹസിത സുഷാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക പരിപാടി രാജേഷ് കെ. വി ഉദ്ഘാടനം ചെയ്തു. ബാത്തിനൊത്സവം ജനറൽ കൺവീനർ സജീഷ് ജി ശങ്കർ, തമ്പാൻ തളിപ്പറമ്പ, കെ. കെ വാസുദേവൻ, ഡോക്ടർ റോയ് പി വീട്ടിൽ, മുരളി കൃഷ്ണൻ, സുനിൽ കുമാർ, സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സൊഹാറിൽ നല്ല രീതിയിൽ നടന്നു വരുന്ന മലയാള മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് മിഷൻ പ്രവർത്തക ലിൻസി സുഭാഷ് വിശദീകരിച്ചു.

ബാത്തിനൊത്സവ പരിപാടിയുടെ വിശദീകരണം പ്രോഗ്രാം കൺവീനർ സിറാജ് തലശ്ശേരി നൽകി.

വനിതാ വിഭാഗം കൺവീനറായി ഹസിത സുഷാമിനെയും, ജോയിന്റ് കൺവീനർമാരായി അനൂജ പ്രവീണിനെയും, ജാസ്മിൻ ഷഫീഖിനെയും തെരഞ്ഞെടുത്തു. ബാല സമിതി ക്യാപ്റ്റനായി ഫറ ഫാത്തിമയെയും, വൈസ് ക്യാപ്റ്റനായി നുഫൈൽ നസീബിനെയും തെരഞ്ഞെടുത്തു. അനൂജ പ്രവീൺ സ്വാഗതവും , ജയൻ ഇടപ്പറ്റ നന്ദിയും പറഞ്ഞു.

ജനുവരി 31 ന് സൊഹാർ അൽ വാദി ഹോട്ടൽ ഗ്രൗണ്ടിൽ അര ങ്ങേറുന്ന ബാത്തിനൊത്സവം വേറിട്ട ഒരു പരിപാടിയാകും നാട്ടിൽ നിന്ന് എത്തുന്ന കലാകാരന്മാരും മിമിക്രിമേഖലയിൽ നിന്നുള്ളവരും 

അണി നിരക്കുന്ന പരിപാടിയിൽ ഘോഷയാത്ര, ക്‌ളാസിക്കൽ ഡാൻസ്, ഫ്യൂഷൻ, പഞ്ചാവാദ്യം, 

സാംസ്‌കാരിക സമ്മേളനം, എന്നിങ്ങനെ വ്യത്യസ്ത കലാ രൂപങ്ങൾ കോർത്തിണക്കിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.


റിപ്പോർട്: റഫീഖ് പറമ്പത്ത് 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News