Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 14:48 IST
Share News :
മസ്‌കറ്റ്: കൊല്ലം വെളിയം സുബ്രഹ്മണ്യ ക്ഷേേത്രത്തിന് സമീപം എസ്.പി. ഭവനിൽ പുരുഷോത്തമൻ–പ്രസന്ന ദമ്പതികളുടെ മകൻ അനൂപ് (41) ഒമാനിൽ അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ 17 വർഷമായി കെ.വി. ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അനൂപ്, സുഹൂൽ അൽ ഫൈഹയുടെ ഇബ്രി ഡിവിഷൻ ഇൻചാർജായി പ്രവർത്തിച്ചു വരികയായിരുന്നു. കുടുംബസമേതം ഇബ്രിയിലായിരുന്നു താമസം.
ഭാര്യ ആശ ചന്ദ്രൻ. മകൾ അതിഥി അനൂപ്, ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അനൂപിന്റെ നിര്യാണത്തിൽ കെ.വി. ഗ്രൂപ്പ് മാനേജ്മെന്റ് അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിത വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ച മാനേജ്മെന്റ്, ഈ ദുഃഖഘട്ടത്തിൽ കുടുംബത്തോടൊപ്പമാണെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.