Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മജ്‌ലിസുന്നൂർ വാർഷികവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

24 Feb 2026 14:23 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: എസ്കെഎസ്എസ്എഫ്, എസ് വൈ എസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്‌ലിസുന്നൂർ വാർഷികവും പ്രൗഢമായ നോമ്പുതുറയും സംഘടിപ്പിച്ചു, 

അൽ കുവൈർ മിനിസ്ട്രി ഓഫ് എജുക്കേഷൻ ഹാളിൽ വെച്ച് നടന്ന മജ്‌ലിസുന്നൂർ വാർഷിക സദസ്സിന് എസ്കെഎസ്എസ്എഫ് അൽ കുവൈർ ഏരിയ പ്രസിഡൻറ് ഉമ്മർ വാഫി, എസ്ഐസി ഏരിയ സെക്രട്ടറി മുബാറക്ക് വാഫി, ബൗഷർ മദ്രസ പ്രിൻസിപ്പൽ മോയിൻ ഫൈസി എന്നിവർ നേതൃത്വം നൽകി,   

തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം പേർ പങ്കെടുത്തു, തൃശ്ശൂർ ജില്ല എസ്കെഎസ്എസ്എഫ് പ്രസിഡൻറ് അബ്ദുൽ വാഹിദ് മാള സംഗമത്തിന് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സിദ്ദിഖ് കുഴിങ്ങര സ്വാഗതവും, ട്രഷറർ ഹാരിഫ് കോട്ടാൽ നന്ദിയും രേഖപ്പെടുത്തി,

എൻ മുഹമ്മദലി ഫൈസി നടമൽപൊയിൽ യോഗം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹ്മാൻ മുസ്‌ലിയാർ മത്ര ഉദ്ബോധന പ്രഭാഷണം നടത്തി, മസ്കറ്റ് സുന്നി സെൻറർ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, ട്രഷറർ അബ്ബാസ് ഫൈസി കാവനൂർ, എസ്.ഐ.സി സെക്രട്ടറി ഷുക്കൂർ ഹാജി,  എസ്കെഎസ്എസ്എഫ് ഒമാൻ പ്രസിഡൻറ് ശാക്കിർ ഫൈസി, സെക്രട്ടറി ശുഹൈബ്, എസ്കെഎസ്എസ്എഫ് അസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, ട്രഷറർ സക്കറിയ സീബ്, മസ്കറ്റ് കെഎംസിസി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, അൽ ഖുവയർ കെഎംസിസി നേതാകളായ ഹാഷിം വയനാട്, ഹാഷിം പരാട്, മൊയ്തുട്ടി, ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്, കൊടുങ്ങല്ലൂർ കൂട്ടായ്മ, ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ, തൃശൂർ അസോസിയേഷൻ തുടങ്ങി നിരവധി സംഘടന പ്രതിനിധികൾ പങ്കെടുത്തു.  

തുടർന്ന് നടന്ന വിഭവ സമൃദ്ധമായ ഫാമിലി നോമ്പുതുറ വളണ്ടിയർ ക്യാപ്റ്റൻ ഷബീർ അന്നമനട, വൈസ് ക്യാപ്റ്റൻ ഷഹീർ ബക്കളം അടങ്ങിയ വിഖായ വളണ്ടിയർ ടീം ചിട്ടയോടെ കൃത്യമായി നിയന്ത്രിച്ചു.

Follow us on :

More in Related News