Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2026 TAM Champions Cup: ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

14 Mar 2026 15:55 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂർ അസോസിയേഷൻ മസ്‌കറ്റ് (TAM) സംഘടിപ്പിക്കുന്ന "2026 TAM Champions Cup – 7’s Football Tournament”ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഒമാനിലെ കേരള സമൂഹത്തിലെ ഫുട്ബോൾ ടീമുകളുടെ വികസനത്തിനും ശക്തിപ്പെടുത്തലിനുമായി പ്രവർത്തിക്കുന്ന കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷൻ (KMFA) ൻറെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം തൃശൂർ അസോസിയേഷൻ മസ്‌കറ്റ് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി സിയാദ്‌ന് നൽകി കൊണ്ട് നിർവഹിച്ചു. 

ഏപ്രിൽ 24-ാം തീയതി മബേലയിലുള്ള അൽ സഅദി ഫുടബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് “More than a Game, More than a Fest, It’s a Mission of Love” എന്ന സന്ദേശത്തോടെയാണ് അരങ്ങേറുന്നത്.

“Let’s kick for a cause, Play for their smiles” എന്ന ആശയത്തോടെ, ഒമാനിലെ വൈകല്യമുള്ള (Differently Abled) കുട്ടികൾക്ക് സഹായം നൽകുന്നതിനായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.

കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ ഒമാനിലെ കേരള സമൂഹത്തിൽ ഫുട്ബോൾ സംസ്കാരം വളർത്തുകയും ടീമുകളുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്നത്. കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.

ഫുട്ബോളിനെയും മനുഷ്യസ്നേഹത്തെയും ഒരുമിപ്പിക്കുന്ന ഈ ടൂർണമെന്റിന് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ടൂർണമെന്റ് ആയി ബന്ധപ്പെട്ട കാര്യങ്ങൾക്കു കൺവീനർ സുനീഷ് ഗുരുവായൂറിനെ 95867516 എന്ന നമ്പറിൽ ബന്ധപെടണമെന്ന് സംഘടഗർ പത്രകുറിപ്പിലൂടെ അറിയിച്ചു 

Follow us on :

More in Related News