Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 00:43 IST
Share News :
മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷൻ (RMA) ബുർജീൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹാർട്ട് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെയും മികച്ച സംഘാടന മികവോടെയും വിജയകരമായി നടന്നു.
സമൂഹത്തിലെ സാധാരണക്കാർക്ക് ഹൃദയാരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഏകദേശം 65 റിയാൽ വിലവരുന്ന Echo Test, 12 റിയാൽ വരുന്ന ECG, 25 റിയാൽ വരുന്ന Doctor Consultation എന്നിവ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കി. കൂടാതെ പങ്കെടുത്ത എല്ലാവർക്കും ബുർജീൽ ഹോസ്പിറ്റൽ ചായയും സ്നാക്സും ഒരുക്കി നൽകി.
ക്യാമ്പ് വിജയകരമാക്കുന്നതിൽ ബുർജീൽ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണവും സേവനവും ഏറെ പ്രശംസനീയമായിരുന്നു. മികച്ച സൗകര്യങ്ങളും സമയബന്ധിതമായ ക്രമീകരണങ്ങളും പങ്കെടുത്തവർക്കു മികച്ച അനുഭവമായി മാറി.
പ്രത്യേകിച്ച് ഡോ. മുജീബ് ക്യാമ്പ് മുഴുവൻ സമയവും സജീവമായി പങ്കെടുത്ത് ഓരോരുത്തരെയും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ആവശ്യമായ ആരോഗ്യ നിർദേശങ്ങൾ നൽകുകയും ചെയ്തത് പങ്കെടുത്തവരുടെ പ്രശംസ നേടി. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനത്തിനും സമർപ്പണത്തിനും ആർ എം എ ഭാരവാഹികൾ പ്രത്യേക നന്ദിയും ആദരവും രേഖപ്പെടുത്തി.
ക്യാമ്പിന്റെ ഏകോപനത്തിലും വിജയത്തിലും ബുർജീൽ ഹോസ്പിറ്റലിന്റെ മാർക്കറ്റിംഗ് മാനേജർ സിജിൽ ഭുവൻ നൽകിയ പിന്തുണയും നിർണായകമായിരുന്നു. തുടക്കം മുതൽ ക്യാമ്പ് അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ സജീവ ഇടപെടലും സഹകരണവും പരിപാടിയുടെ വിജയത്തിന് ശക്തമായ പിന്തുണയായി.
പരിപാടിയുടെ രജിസ്ട്രേഷൻ മുതൽ ക്യാമ്പ് അവസാനിക്കുന്നതുവരെ ആർ എം എ വളണ്ടിയർമാർ അതീവ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും പ്രവർത്തിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ആർ എം എ ഭാരവാഹികൾ നന്ദി അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും കൂടുതൽ ജനോപകാര പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും, ജനങ്ങളുടെ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.