Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 01:40 IST
Share News :
മസ്കറ്റ്: നിർമ്മിത ബുദ്ധി , കോഡിങ്, റോബോട്ടിക്സ് എന്നിവയെ ആസ്പദമാക്കി ഇൻഡോനീഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഴാമത് കോഡേവർ അന്താരാഷ്ട്ര മത്സരത്തിൽ ആദ്യ പത്തിൽ ഇടം നേടി ഒമാൻ ടീം. ഒമാനിലെ ബൗഷർ ഇന്ത്യൻ സ്കൂൾ, യുണൈറ്റഡ് ഇന്റനാഷണൽ സ്കൂൾ എന്നി സ്കൂളുകളാണ് പുതു തലമുറയ്ക്കുള്ള ഇന്നൊവേഷൽ ഫെസ്റ്റിൽ ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ട്രാക്ക് 1 ട്രാക്ക് 3 ഇനങ്ങളിലായി ബൗഷർ ഇന്ത്യൻ സ്കൂൾ ടീമും ട്രാക്ക് 3 യിൽ യുണൈറ്റഡ് ഇന്റനാഷണൽ സ്കൂൾ ടീമും പങ്കെടുത്തിരുന്നു. ഇന്ത്യ ഉൾപ്പെടെ 70 രാജ്യങ്ങളിൽ നിന്നായി 77000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത മേളയിലാണ് ഒമാൻ ടീം ആദ്യ പത്തിൽ ഇടം നേടിയത്. ആദ്യമയാണ് ഈ മത്സരത്തിൽ ഒമാനിൽ നിന്നും ഒരു ടീം പങ്കെടുക്കുന്നത്. ടീമുകളുടെ മികച്ച പ്രകടനം കണക്കിലെടുത്ത് ഒമാൻ ടീമിന് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ബൗഷറിൽ നിന്നും ട്രാക്ക് 1 ൽ റോബോട്ടിക്സ് അധ്യാപിക നിവേദ പ്രേം കുമാറിന്റെ മെന്റർഷിപ്പിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ അരുന്ധതി അർജുൻ, നിഷാൽ ഭൂഷൻ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹംദാൻ ഫൈസൽ എന്നിവരും ട്രാക്ക് 3 ൽ റോബോട്ടിക്സ് അധ്യാപിക ഇന്ദിര ഗാന്ധി അലക്സിന്റെ മെന്റർഷിപ്പിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ കനീസ് ഐഷാ, ഷൗര്യ ഷാഹി എന്നിവരും പങ്കെടുത്തു.
യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നും ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇബ്രാഹിം മസൂദും നാലാം ക്ലാസ് വിദ്യാർത്ഥിയായ മർവാൻ ഹംസയും ഫഹീം ഇഹ്‌സാന്റെ നേതൃത്വത്തിൽ സഫ്ന മൻസൂർ, നിധി മേത്ത, ഗദീർ അൽ യഹ്‌യൈ എന്നിവരുടെ മെന്റർഷിപ്പോടെ മത്സരത്തിൽ പങ്കെടുത്തു.
ഒമാനിലെ മസ്കറ്റിൽ നടന്ന ദേശീയ തല മത്സരങ്ങളിൽ നിന്നും ഗോൾഡ് മെഡൽ നേടി വിജയിച്ച ടീമുകളായിരുന്നു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. നിരവധി അന്താരാഷ്ട്ര സ്കൂളുകൾ ഉൾപ്പെടെ പങ്കെടുത്ത മത്സരത്തിൽ നിന്നുമാണ് ഇന്ത്യൻ സ്കൂൾ ബൗഷർ ടീമും യുണൈറ്റഡ് ഇന്റനാഷണൽ സ്കൂൾ ടീമും അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത കരസ്തമാക്കിയത്. ഇതിൽ ഇന്ത്യൻ സ്കൂൾ ബൗഷറിൽ നിന്നും പങ്കെടുത്ത 3 വിദ്യാർത്ഥികൾ മലയാളികൾ ആണ്. കായംകുളം സ്വദേശികളായ അർജുൻ പ്രദീപിന്റെയും, അനുജ അർജുന്റെയും മകൾ ആണ് അരുന്ധതി അർജുൻ. കണ്ണൂർ ഏച്ചൂർ സ്വദേശികളായ ശാന്തി ഭൂഷന്റെയും, ശ്രുതി ഭൂഷന്റെയും മകനാണ് നിഷാൽ ഭൂഷൺ. വൈക്കം മറവന്തുരുത്ത് സ്വദേശി ഫൈസൽ മുഹമ്മദിന്റെയും, റഫ്‌സി ഫൈസലിന്റെയും മകനാണ് ഹംദാൻ ഫൈസൽ. ഡെസ്സേർട്ട് ഹീറ്റ് ഹെൽത്ത് ഗാർഡിയൻ എന്ന പ്രൊജക്റ്റ് ആണ് ഇവർ ട്രാക്ക് ഒന്നിൽ അവതരിപ്പിച്ചത്. റോബോ സോക്കർ ആയിരുന്നു ട്രാക്ക് 3 ഇൽ നടന്ന മത്സരം. . ട്രാക്ക് 3 മത്സരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയതും, ട്രാക്ക് ഒന്നിൽ മികച്ച ഹെൽത്ത് പ്രൊജക്റ്റ് അവതരിപ്പിച്ചതും കണക്കിലെടുത്ത് ടീമുകൾക്ക് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ഒമാനെ നിർമ്മിത ബുദ്ധി, കോഡിങ്, റോബോട്ടിക്സ്, വിദ്യാർത്ഥി ഇന്നോവേഷൻ മേഖലകളിലെ വളർന്നു വരുന്ന പ്രാദേശിക കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് ഇന്റർനാഷണൽ സ്റ്റുഡന്റ് അക്കാദമി (UISA)യാണ് വാർഷിക കോഡേവർ ഒമാൻ മത്സരം സംഘടിപ്പിക്കുന്നത്. ഒമാനിലുടനീളം പ്രാദേശിക, ദേശീയ തല യോഗ്യതാ റൗണ്ടുകൾ വഴി മത്സരത്തെ കൂടുതൽ വിപുലീകരിക്കുകയും, സുൽത്താനേറ്റിലെ യുവ ഇന്നോവേറ്റർമാർക്ക് അവരുടെ കഴിവുകൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് ദീർഘകാല ദർശനമെന്ന് ഈ നേട്ടത്തെ കുറിച്ച് സംസാരിക്കവെ, യു.ഐ.എസ്.എയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹംസ പ്ലമ്മർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.