Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി

09 May 2026 22:09 IST

ENLIGHT MEDIA OMAN

Share News :

റിയാദ്: ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി എൻ.സി. ചാക്കോയുടെ മകൻ ബിജു (57) ഹൃദയാഘാതം മൂലം മലസിലെ ഒബൈദ് ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത്.

റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, ജോയൽ. മാതാവ്: ശാന്തമ്മ ചാക്കോ.

നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടർ നിയമ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Follow us on :

More in Related News