Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 21:32 IST
Share News :
മസ്കറ്റ്: കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ മത്സരങ്ങളുടെ ഈ വർഷത്തെ സീസൺ അവസാനിക്കുന്നു.
മെയ് ഏഴ്, എട്ട് തീയ്യതികളിൽ നടക്കുന്ന KMFA ചാമ്പ്യൻസ് ലീഗോട് കൂടിയാണ് ഈ സീസണ് പരിസമാപ്തിയാകുകയെന്ന് വാർത്താസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
മെയ് ഏഴ്, എട്ട് തീയതികളിൽ മൊബേലയിലെ മാൾ ഓഫ് മസ്കറ്റിനു പിറകുവശത്തുള്ള അൽ ഷാദി ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക.
കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള മുപ്പത്തിയൊന്നു ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുക. ആദ്യ ദിവസമായ മെയ് ഏഴിന് രാത്രി പത്ത് മണിമുതൽ നോക്ക്ഔട്ട് മത്സരങ്ങളും, മെയ് എട്ടിന് വൈകുന്നേരം നാല് മണിമുതൽ പ്രീകോർട്ടർ, കോർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും അരങ്ങേറും .
ഇതിനു പുറമെ KMFA യിൽ രജിസ്റ്റർ ചെയ്ത ഫുട്ബാൾ ക്ലബുകളുടെ മാനേജർമാർക്കായി പ്രത്യേക മത്സരവും നടത്തും. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിക്കും .
മസ്കറ്റിൽ പ്രവാസികൾക്കിടയിൽ ഫുട്ബാൾ ടൂർണമെന്റുകൾ കൂടുതൽ ജനകീയവും, പ്രൊഫെഷണൽ ആകുന്നതിനുമായി ഒട്ടേറെ പദ്ധതികളാണ് കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷൻ നടത്തിയിട്ടുള്ളത്. അസോസിയേഷനിൽ റെജിസ്റ്റർ ചെയ്ത ടീമുകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും അതോടൊപ്പം നിയമാവലികൾ തയ്യാറാക്കി നൽകുകയും ചെയ്തു.
ഒമാനിൽ സ്ഥിര താമസമായ പ്രവാസികൾക്കാണ് ക്ലബുകളിൽ കളിയ്ക്കാൻ അവസരം ലഭിക്കുക അതോടൊപ്പം പ്രധാന ടൂർണമെന്റുകളിൽ പരമാവധി രണ്ടു കളിക്കാരെ പുറമെ നിന്നും പങ്കെടുപ്പിക്കാം, ഇതിനു പുറമെ ടീമുകൾക്കായി അച്ചടക്ക സമിതി, നിരീക്ഷണ സമിതി എന്നിവയും ഉണ്ട്.
മസ്‌കറ്റിലെ ക്ലബുകൾക്കിടയിൽ പ്രൊഫെഷണിലിസം കൊണ്ടുവരുവാൻ കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് സാധിച്ചിട്ടുണ്ടെന്നും അതുവഴി കൂടുതൽ യുവാക്കളെയും, കുട്ടികളെയും ഫുട്ബാളിലേക്കു ആകർഷിക്കാനും സാധിച്ചു. നിലവിലെ സീസണ് പരിസമാപ്തി ആകുന്നതോടെ പുതിയ സീസണിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷനും, ട്രാൻസ്ഫറുകളും ആരംഭിക്കും .
സെപ്റ്റംബർ മാസം മുതൽ പുതിയ സീസണിലെ മത്സരങ്ങൾ ആരംഭിക്കും.
കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷൻ എക്സിക്യു്ട്ടീവ് അംഗങ്ങളായ സിയാദ് ഉണിച്ചിറ, ഷാബു ,വരുൺ, അജ്മൽ, ജസീൽ, ഷിയാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.