Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 17:44 IST
Share News :
ചിലമസ്കറ്റ്: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഫോർച്യൂൺ ഫിറ്റ്നസ് സെൻ്ററിൻ്റെയും വിവിധ പ്രവാസ കൂട്ടായ്മകളുടേയും നേതൃത്വത്തിൽ വിപുലമായ അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മെമെന്റോയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു.
വിദ്യാർത്ഥികളുടെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ കഠിനാധ്വാനം, ആത്മവിശ്വാസം, അച്ചടക്കം എന്നീ മൂല്യങ്ങളാണെന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫോർച്യൂൺ ഫിറ്റ്നസ് സെൻ്റർ ഡയറക്ടർ അസ്മൽ ചിറയിൽ ചൂണ്ടിക്കാട്ടി. ഷഹദ്, സന്തോഷ്, ഹംസ കിന്നിംഗാർ, റിൻഷാദ്, ഫാഹിദ്, ഷിജി കുമാർ, അർച്ചന, ഷഫീഖ്, ശ്രീ എന്നിവർ സംസാരിച്ചു. ഈ വിജയം വിദ്യാഭ്യാസ യാത്രയുടെ അവസാനം അല്ല, മറിച്ച് പുതിയ സ്വപ്നങ്ങളിലേക്കുള്ള തുടക്കമാണെന്നും ഉയർന്ന ലക്ഷ്യങ്ങൾ നിശ്ചയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്ന് അവർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോർച്യൂൺ ഫിറ്റ്നസ് പോലുള്ള സ്ഥാപനങ്ങളും പ്രവാസ കൂടയ്മകളും മുന്നോട്ട് വരുന്നത് സമൂഹത്തിന് മികച്ച സന്ദേശമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.