Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2026 00:02 IST
Share News :
മസ്കറ്റ്: പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കായി രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളെ ബന്ധപ്പെടാനുളള നമ്പറുകള്‍ സജ്ജമായി.
നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേര്‍ന്നിരുന്നു.
മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.
Follow us on :
Tags:
More in Related News
Please select your location.