Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്കറ്റ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരാൾ മരണപ്പെട്ടു

02 Mar 2026 16:55 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ, മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചുള്ള എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ ഇന്ത്യക്കാരനായ ഒരു ക്രൂ അംഗ മരണപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തവും സ്‌ഫോടനവും ഉണ്ടായി. സംഭവസമയത്ത് ടാങ്കര്‍ (എം കെ ഡി വിയോം) ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്ക് വഹിച്ചിരുന്നുവെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

ആക്രമണത്തില്‍ പ്രധാന എഞ്ചിന്‍ മുറിയില്‍ തീപിടുത്തവും സ്‌ഫോടനവും ഉണ്ടായതാണ് ക്രൂ അംഗത്തിന്റെ മരണത്തിലേക്ക് നയിച്ചത്.

Follow us on :

More in Related News