Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 12:02 IST
Share News :
മസ്കറ്റ്: രോഗം ബാധിച്ച് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ഒമാനി യുവതിക്ക് അടിയന്തരമായി രക്തദാനം നൽകി സഹായിച്ച് മലയാളി യുവാക്കൾ ഈ വൃതാനുഷ്ഠാനകാലത്ത് മാതൃകയായി.
ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നവജീവൻ ബ്ലഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അടിയന്തര ചികിത്സ ആവശ്യമായി വന്ന സ്വദേശിനിയായ യുവതിക്ക് രക്തദാനം നൽകി സഹായിച്ചത്.
യുവതി അത്യാസന്ന നിലയിൽ ആയതുകൊണ്ട് തന്നെ ധാരാളം നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു എങ്കിലും അതെല്ലാം മറികടന്നു കൊണ്ടാണ് സുൽത്താൻ കാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തി 10 യുവാക്കൾ രക്തദാനം നൽകിയത്.
അടിയന്തര രക്തത്തിന്റെ ആവശ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒമാനി യുവാവ് ഒമാൻ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമീപിക്കുന്നത്. ഉടനെ ഈ കാര്യം അറിയിക്കുകയും
ധാരാളമാളുകൾ രക്തം ദാനം നൽകാൻ മുന്നോട്ടുവരികയും ചെയ്തത്.
ഒമാൻ പ്രവാസി അസോസിയേഷൻ വൈസ്പ്രസിഡൻ്റ് ജസിംകരിക്കോടിൻ്റെ നേതൃത്വത്തിൽ അതിൽനിന്നും നിബന്ധനകൾ യോജിച്ച പത്തു പേരെയാണ് ആദ്യഘട്ടത്തിൽ രക്തദാനത്തിന് എത്തിച്ചത്. ശുക്രൻ മലബാറിസ് എന്ന ഒമാനി സഹോദരന്റെ വാക്കുകൾ ഏറെ സന്തോഷം നൽകിയെന്നും തുടർ ചികിത്സയ്ക്ക് വേണ്ടിയുള്ള രക്തത്തിന്റെ ആവശ്യത്തിന് വേണ്ടിയും ഒമാൻ പ്രവാസി അസോസിയേഷൻ കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇതുപോലെ ധാരാളം അടിയന്തരഘട്ടങ്ങളിൽ ഒമാൻ പ്രവാസി അസോസിയേഷൻ അംഗങ്ങൾ രക്തദാനം നൽകാറുണ്ട്.
രക്തദാനത്തിന് തയ്യാറായിട്ടുള്ളവർ ഈ വൃഥാനിഷ്ഠാനകാലത്തും മുന്നോട്ടുവരണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി
ആവിശ്യപെട്ടു.
എല്ലാ ദിവസവും ഇഫ്താറിന് ശേഷം രാത്രി 7 മണി മുതൽ 11.30 വരെ ബ്ലഡ് ഡോണേശൻ സെന്ററുകളിൽ രക്തദാനം നൽകാൻ സാധിക്കുന്നതാണ്. നോമ്പ് ഇല്ലാത്തവർക്ക് രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12:30 വരെ രക്തദാനം നൽകാനുള്ള അവസരവും ഉണ്ടാകും
Follow us on :
Tags:
More in Related News
Please select your location.